അസമില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടിവിട്ടു; അസം കോണ്‍ഗ്രസിലെ അവസാന ഹിന്ദു നേതാവും പാര്‍ട്ടി വിട്ടെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത, ക്യാമ്പിലെത്തിക്കാന്‍ ചരട് വലി തുടങ്ങി

അസമില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗൗരവ് ഗൊഗോയി ചുമതലയേല്‍ക്കുന്നതുവരെ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ഭൂപന്‍ ബോറ. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമര്‍പ്പിച്ചതെന്ന് അറിയിച്ചു. അസമില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ രാജി വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ആത്മാഭിമാനത്തിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞ ഭൂപന്‍ ബോറ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് അടുത്തിടെ ഭൂപന്‍ ബോറയെ ചുമതലപ്പെടുത്തിയിരുന്നു. ഭൂപന്‍ ബോറ 2006 മുതല്‍ 2016 വരെ ബിഹ്പുരിയ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിരുന്നു. 2021-ല്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിന് ശേഷം അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായി. 1994 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൂപന്‍ ബോറയെ പാര്‍ട്ടി ക്യാമ്പിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ‘അസം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ രാജി കോണ്‍ഗ്രസില്‍ നിന്നുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിട്ടുപോയി ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ആവര്‍ത്തിക്കുന്നുണ്ട്. ബോറ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. താന്‍ ചൊവ്വാഴ്ച വൈകുന്നേരം ഭൂപന്‍ ബോറയുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.

ഗൗരവ് ഗൊഗോയി നയിച്ച മജുലിയിലെ കോണ്‍ഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപന്‍ ബോറയുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. രാഷ്ട്രീയം വിടില്ലെന്ന് പറഞ്ഞ ബോറ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന വ്യക്തമാക്കിയിട്ടില്ല. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്നെ ബന്ധപ്പെട്ടതായി രാജിക്ക് പിന്നാലെ ബോറ പറഞ്ഞിരുന്നു. പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് അനുനയ നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂപന്‍ ബോറ രാജിവച്ചത് ക്ഷീണമായതോടെ ഗൗരവ് ഗൊഗോയ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബോറയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. പ്രിയങ്ക ഗാന്ധിയുടെ സംസ്ഥാന സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ഇങ്ങനെയൊരു രാഷ്ട്രീയ നീക്കമുണ്ടായത് കോണ്‍ഗ്രസിനെ ഉലച്ചിട്ടുണ്ട്.

Latest Stories

വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു

മുംബൈ അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്, ഇത് വരെ കിരീടം നേടാത്ത ടീമുകളെ വിമർശിക്കൂ: മഹേല ജയവര്‍ധനെ

ഒരു അമേരിക്കൻ യുദ്ധ വിമാനം കൂടെ വെടിവെച്ച് വീഴ്ത്തി ഇറാൻ; സംഭവം ഹോർമുസ് കടലിടുക്കിൽ

യുഎസ് എഫ്-15 ഇ വെടിവെച്ച് വീഴ്ത്തി ഇറാൻ; പൈലറ്റ് പിടിയിൽ

റിഷഭ് പന്ത് വൈഭവ് സൂര്യവൻഷിയെ കണ്ടു പഠിക്കണം, ആക്രമിച്ച് കളിക്കണം എന്ന ചിന്തയോടെ വേണം ബാറ്റ് ചെയ്യാൻ'; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി