കാര്‍ട്ടൂണ്‍ കണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഉത്തര്‍പ്രദേശ് ലഖ്‌നൗവില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണ സംഭവം. അമ്മയുടെ സമീപം കിടന്ന് ഫോണില്‍ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു അഞ്ചുവയസുകാരിയായ കാമിനി.

എന്നാല്‍ പൊടുന്നനെ ഫോണ്‍ കുട്ടിയുടെ കൈയില്‍ നിന്ന് വീഴുകും കാമിനി അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹസന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രാഥമിക നിഗമനത്തിലെത്തി.

അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് അംറോഹ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സത്യപാല്‍ സിംഗ് പറഞ്ഞു. പ്രദേശത്ത് നിരവധി യുവതി യുവാക്കള്‍ ഇത്തരത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നും സത്യപാല്‍ കൂട്ടിച്ചേര്‍ത്തു.

ശൈത്യകാലം ആയതിനാല്‍ ഹൃദയാഘാതം സാധാരണമാണ്. ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദ്ദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സീനിയര്‍ ഫിസിഷ്യന്‍ രാഹുല്‍ ബിഷ്‌നോയ് പറഞ്ഞു.

Latest Stories

മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ

രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബുംറയുടെ വിഭാഗത്തില്‍ വരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബോളര്‍, സ്‌നേഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവബോളറെ പ്രശംസിച്ച് ആകാശ് ചോപ്ര

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ; കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

ടോസില്ലാതെ മത്സരങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കി ബിസിസിഐ

മുംബൈയുടെ ആശങ്കകള്‍ ഇന്ത്യയുടെയും; ടി20 ലോകകപ്പില്‍ ആ രണ്ട് കളിക്കാരെ കൊണ്ട് പണികിട്ടിയേക്കുമെന്ന് ഇര്‍ഫാന്‍ പത്താന്‍

ലോക്സഭാ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കണ്ട് നരേന്ദ്രേ മോദിക്ക് ഹാലിളകി; ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള നീക്കം നടക്കുന്നുവെന്ന് സിഎസ് സുജാത

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ; ഗൂഢാലോചന നടത്തിയവരും കസ്റ്റഡിയിൽ