സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

ചൊവ്വാഴ്ച ബീഹാറിലെ ലഖിസരായി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച ആറ് പേരിൽ അഞ്ച് പേരും അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധുക്കളാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ഹൽസി പോലീസ് സ്റ്റേഷന് കീഴിലുള്ള പിപ്ര ഗ്രാമത്തിന് സമീപം സിക്കന്ദ്ര-ഷെയ്ഖ്പുര ദേശീയ പാത-333 ലാണ് അപകടമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പട്‌നയിൽ നിന്ന് ജാമുയിയിലേക്ക് മടങ്ങുകയായിരുന്ന ഇവർ ഒരു ബന്ധുവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു.

പെട്ടെന്ന് അവരുടെ വാഹനം കാലിയായ എൽപിജി സിലിണ്ടറുകൾ നിറച്ച ട്രക്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ ആറുപേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ നാലുപേരെ ഗുരുതരാവസ്ഥയിൽ ജമുയിയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലാൽജിത് സിംഗ്, അദ്ദേഹത്തിന്റെ രണ്ട് മക്കളായ അമിത് ശേഖർ എന്ന നെമാനി സിംഗ്, രാം ചന്ദ്ര സിംഗ്, മകൾ ബേബി ദേവി, മരുമകൾ അനിത ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്.

ഹരിയാനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് സിംഗിന്റെ ഭാര്യാ സഹോദരനായിരുന്നു ലാൽജിത് സിംഗ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുവാണ് ഒ പി സിംഗ്.

ഒപി സിംഗിന്റെ സഹോദരി ഗീതാ ദേവിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ജമുയിയിലേക്ക് മടങ്ങുകയായിരുന്നു അപകടത്തിൽപെട്ടവർ.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ