ഉത്തരകാശിയിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നുമാസം ഒറ്റ പെണ്‍കുഞ്ഞ് പോലും പിറന്നില്ല; പെണ്‍ ഭ്രൂണഹത്യയെന്ന് റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ഗ്രാമത്തില്‍ വന്‍തോതില്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഉത്തരകാശിയിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചിട്ടില്ലെന്ന വസ്തുത റിപ്പോര്ട്ട് ചെയ്യുന്നത്.

216 കുഞ്ഞുങ്ങളാണ് ഇക്കാലയളവില്‍ ജനിച്ചത്. അതെല്ലാം ആണ്‍കുഞ്ഞുങ്ങളാണു താനും. ഇത് വന്‍തോതിലുള്ള പെണ്‍ ഭ്രൂണഹത്യയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ചൗഹാന്‍ പറഞ്ഞു.

“അടുത്ത ആറുമാസത്തേക്ക് ഗ്രാമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കും. സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുറ്റക്കാരെന്നു കണ്ടെത്തുന്ന കുടുംബങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും”- അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരോട് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

2011-ലെ സെന്‍സസ് പ്രകാരം 168,597 പുരുഷന്മാര്‍ക്ക് 161,489 സ്ത്രീകള്‍ എന്നതായിരുന്നു അനുപാതം. അതായത് ആയിരം പുരുഷന്മാര്‍ക്ക് 963 സ്ത്രീകള്‍.
സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്താണ് ഉത്തരകാശി.  അതേസമയം നൂറുവര്‍ഷം മുന്‍പ് ജില്ലയിലെ അനുപാതത്തില്‍ മുന്‍പില്‍ സ്ത്രീകളായിരുന്നു. 1901-ല്‍ 1015 സ്ത്രീകളാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. 1931-ഓടുകൂടിയാണ് ഇതില്‍ കുറവുവന്നത്. അനുപാതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

2011-ലെ സെന്‍സസ് പ്രകാരം നഗരങ്ങളിലേക്കാള്‍ ഗ്രാമീണ മേഖലകളിലാണ് അനുപാതം മെച്ചപ്പെട്ട നിലയിലുള്ളത്. നഗരമേഖലകളിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നിലുള്ളത് ഉത്തരാഖണ്ഡാണ്, 816. ഹരിയാനയാണ് തൊട്ടടുത്ത്, 833. ഛത്തീസ്ഗഢിലാണ് ഏറ്റവും മികച്ച അനുപാതം, 961.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി