ഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടുത്തം; കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്നു വീണു, അഗ്നിശമനസേന ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു

ഡൽഹി നഗരത്തിലെ ഫാക്ടറിയിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഡൽഹിയിലെ പീരഗർഹിയിൽ  ഫാക്ടറി അവശിഷ്ടങ്ങൾക്കിടയിലാണ് തീപിടുത്തമുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഫാക്ടറിക്കുള്ളിൽ പൊട്ടിത്തെറി നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് പുലർച്ചെയാണ് ഫാക്ടറിക്കുള്ളിൽ തീപിടുത്തമുണ്ടായത്. ഫാക്ടറി കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്നു വീഴുകയും ചെയ്തു.

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഗ്നിശമനാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

35-ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്ന് വീണത്. രാവിലെ 4.30- ഓടെയാണ് തങ്ങൾക്ക് തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനാവിഭാഗം പറയുന്നു. ആദ്യം ഏഴ് യൂണിറ്റുകളെയാണ് സ്ഥലത്തേക്ക് അയച്ചതെന്നും അധികൃതർ വ്യക്തമാക്കി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്