മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയ,നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടത്തും. മാര്‍ച്ച് 3നാണ് വോട്ടെണ്ണല്‍.

മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നടപ്പിലാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാലംഗസംഘം മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ വിവിധ പാര്‍ട്ടി നേതാക്കളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. മൂന്നു സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുപ്പ് ബിജെപി പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Latest Stories

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍