ഒറ്റരാത്രിക്ക് 35 ലക്ഷം രൂപ: ടാസ്മാക്കിലെ റെയിഡില്‍ കുടുങ്ങി മലയാളത്തിലടക്കം നായികയായി അഭിനയിച്ച നടി; നിശാ പാര്‍ട്ടിയും ഇഡി നിരീക്ഷണത്തില്‍; തമിഴ്‌നാട്ടില്‍ വലിയ വിവാദം

തമിഴ്നാടിലെ മദ്യവില്‍പ്പന സ്ഥാപനമായ ടാസ്മാക്കിലെ അഴിമതികളുമായി ബന്ധപ്പെട്ട് മലയാളത്തിലടക്കം നായികയായി അഭിനയിച്ച നടി നിരീക്ഷണത്തില്‍. ടാസ്മാക്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടി കയാദു ലോഹറിനെയും ഇഡി ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടാസ്മാക് ക്രമക്കേടില്‍ സംശയമുനയിലുള്ള വ്യക്തികളുടെ സ്ഥാപനം നടിക്ക് 35 ലക്ഷം രൂപ നല്‍കിയതായി ഇഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ടാസ്മാക് ആസ്ഥാനത്തും മദ്യ ഇടപാടുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെ ഓഫീസുകളിലും കഴിഞ്ഞദിവസങ്ങളില്‍ ഇഡി നടത്തിയ റെയ്ഡിലാണ് ഒരു സ്ഥാപനം കയാദു ലോഹറിന് 35 ലക്ഷം രൂപ നല്‍കിയതിന്റെ രേഖകള്‍ കിട്ടിയത്. ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിശാവിരുന്നുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിഫലമാണ് ഈ തുക എന്നാണ് വ്യക്തമാക്കിയിരിക്കുനത്. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ല്‍ ‘ഐ പ്രേം യു’ എന്ന സിനിമയില്‍ വേഷമിട്ടു. വീണ്ടും മലയാളത്തില്‍ ‘ഒരു ജാതി ജാതകം’ എന്ന സിനിമയില്‍ അഭിനയിച്ചു. നിലവില്‍ 2 കോടി രൂപയാണ് നടിയുടെ പ്രതിഫലം. കയാദു ലോഹര്‍ അടുത്തിടെ പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന സിനിമയിലൂടെയാണ് തമിഴില്‍ ശ്രദ്ധേയയായത്.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും