പണമയക്കാന്‍ പാടുപെട്ട് ഉപഭോക്താക്കള്‍; യുപിഐ ആപ്പുകള്‍ പണിമുടക്കിയോ?; ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നു പ്രശ്‌നമുണ്ട്

രാജ്യവ്യാപകമായി ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍ നേരിടുന്നതായി പരാതി ഉയരുന്നു. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനാവാതെയും പേയ്‌മെന്റ് നടത്താന്‍ സാധിക്കാതെയും പരാതികള്‍ കുമിഞ്ഞുകൂടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോണുകളില്‍ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് സാധാരണ രീതിയില്‍ പേയ്‌മെന്റ്‌സ് സാധ്യമല്ലാതെ ആളുകള്‍ വലയുന്നുവെന്നാണ് ഉയരുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്.

യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സില്‍ തകരാര്‍ പ്രശ്‌നങ്ങള്‍ ഇന്ന് രാവിലെ മുതലാണ് രേഖപ്പെടുത്തി തുടങ്ങിയത്. ഒക്ടോബര്‍ 14 രാവിലെ ഏഴ് മണിമുതല്‍ വിവിധ ഇടങ്ങളില്‍ നിന്ന് യുപിഐ പ്രശ്‌നം സംബന്ധിച്ച് പരാതി ഉയരുകയും ഉച്ചയോടെ പ്രശ്‌നം വര്‍ധിച്ചതായും ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വിവരം നല്‍കുന്നുണ്ട്.

ചിലര്‍ക്ക് പണം അയക്കാന്‍ ഒട്ടും സാധിക്കാതിരിക്കുകയും ചിലര്‍ക്ക് അുവദനീയമായതിലും അധിക സമയം ട്രാന്‍സാക്ഷന് വേണ്ടി വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഗൂഗിള്‍ പേ, ക്രെഡ്, പേടിഎം അടക്കം ആപ്പുകളില്ലാം ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന് ബാങ്കിംഗ് ഉപഭോക്താക്കള്‍ പറയുന്നു.

കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതും കടകളിലടക്കം പേയ്‌മെന്റ് യുപിഐ ആപ്പുകള്‍ വഴി സാധ്യമാകാത്തതും ആളുകളെ വലയ്ക്കുന്നുണ്ട്. എന്നാല്‍ ഡൗണ്‍ ഡിറ്റക്ടറില്‍ ഉപഭോക്താക്കളുടെ പരാതി ഉയരുന്നത് കാണിക്കുന്നുണ്ടെങ്കിലും
പ്രശ്നം സ്ഥിരീകരിച്ചുകൊണ്ട് യുപിഐയോ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് യുപിഐ സംവിധാനത്തില്‍ ഇടപാടുകള്‍ വൈകുന്നതും തടസ്സപ്പെടുന്നതെന്നും അതിനാല്‍ വ്യക്തമല്ല.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍