രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കരുത് ; പകരം ഇലക്ടറല്‍ ബോണ്ട്

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനധികൃതമായി സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആദായ നികുതി വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ കാലത്തെ് പാര്‍ട്ടിഫണ്ട് എന്ന വ്യാജേന കണക്കില്ലാത്ത പണം എത്തുന്നത് തടയാന്‍ ,പണകൈമാറ്റം നടത്തേണ്ടത് ഇലക്ടറല്‍ ബോണ്ട് മാതൃകയില്‍ എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകളിലൂടെയായിരിക്കണമെന്ന് വര്‍ഷാരാംഭത്തില്‍ ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം 2000 രൂപയില്‍ കൂടുതല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നല്‍കരുതെന്നും ഇലക്ടറല്‍ ബോണ്ട് സംവിധാനം ഉപയോഗിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യവും ആദായ നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.

ഔദ്യോഗികമായി പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ജനുവരി,ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ 10 ദിവസം തിരഞ്ഞെടുത്ത എസ്ബിഐ ശാഖകളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ അയക്കാം. ഒരു ബോണ്ടിന് 15 ദിവസം മാത്രമെ മൂല്യമുണ്ടാകുകയുള്ളു.

പ്രത്യേക പരിപാടികള്‍ക്കുവേണ്ടി രണ്ട് ലക്ഷം രൂപയിലധികം പണം ഒരു ദിവസംതന്നെ ഒരാളില്‍ നിന്ന് കൈപറ്റരുതെന്നും ആദായ നികുതിവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. പരിധിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ നിന്ന് നികുതി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ