'സംഭാവനകൾ കൂമ്പാരമാവുന്നു'; ബി.ജെ.പിയുടെ വരുമാനത്തിൽ അമ്പത് ശതമാനം വർദ്ധന, വാർഷിക വരുമാനം 3,623 കോടി, ചെലവ് 1,651 കോടി

ബി.ജെ.പിയുടെ വാർഷിക വരുമാനത്തിൽ റെക്കോഡ് വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനത്തിന്റെ വർദ്ധനയാണ് ബി.ജെ.പിയുടെ വരുമാനത്തിലുണ്ടായത്.

2018– 19 വർഷത്തിൽ പാർട്ടിയുടെ വാർഷിക വരുമാനം 2,410 കോടി രൂപയായിരുന്നെങ്കിൽ 2019-20 വർഷത്തിൽ ഇത് 3,623 കോടി രൂപയായി കുതിച്ചുയർന്നു.

ഇലക്ടറൽ ബോണ്ടുകളാണ് ബി.ജെ.പിയുടെ വരുമാനത്തിലെ പ്രധാന സ്രോതസ്. 3,623 കോടി രൂപയിൽ 2555 കോടി രൂപയും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണ് ലഭിച്ചത്. സംഭാവനകളായി ലഭിച്ച 844 കോടിയിൽ 244 കോടിരൂപ വ്യക്തി സംഭാവനകൾ ആണ്.

വരുമാനത്തിന് അനുസരിച്ച് പാർട്ടിയുടെ ചെലവും വർദ്ധിച്ചു. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 2019-20 വർഷത്തെ ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 1,651 കോടി രൂപയായാണ് പാർട്ടി കഴിഞ്ഞ വർഷം ചെലവഴിച്ചത്.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, ബി.എസ്.പി, എൻ.സി.പി എന്നീ ആറ് ദേശീയ പാർട്ടികൾക്ക് ലഭിച്ച പണത്തിന്റെ മൂന്നിരട്ടിയാണ് ബി.ജെ.പിയുടെ സമ്പാദ്യം.

മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിനേക്കാൾ 5.3 മടങ്ങ് വരും ബി.ജെ.പിയുടെ വരുമാനമെന്നാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റീഫോംസിന്റെ വിലയിരുത്തൽ.

പ്രതിപക്ഷത്തായതോടെ കോൺ​ഗ്രസിന്റെ വരുമാനം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വർഷത്തിൽ നിന്നും 25 ശതമാനം കുറവാണ് കോൺ​ഗ്രസിന്റെ വരുമാനത്തിൽ ഉണ്ടായത്.

കോൺഗ്രസിന്റെ വരുമാനം 998 കോടി രൂപയിൽ നിന്ന് 682 കോടി രൂപയായി. തൃണമൂൽ കോൺഗ്രസ് 143.7 കോടി, സി.പി.ഐ.എം 158.6 കോടി, ബിഎസ്പി 58.3 കോടി, എൻസിപി 85.6 കോടി, സിപിഐ 6.6 കോടി എന്നിങ്ങനെയാണ് മറ്റ് ദേശീയ പാർട്ടികളുടെ വരുമാനം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'