'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ചുട്ടമറുപടി പാകിസ്താന് നല്‍കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അതിനായി മോദിക്ക് നിരുപാധിക പിന്തുണ തങ്ങള്‍ നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

പാകിസ്താനെ രണ്ടായി വിഭജിക്കൂ, എന്നിട്ട് പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ.. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശമായി തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ ഒത്തൊരുമിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കും. 1967-ല്‍ ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവര്‍ക്ക് ഉചിതമായ മറുപടി കൊടുത്തിരുന്നു. അതിനുശേഷം, 1971-ല്‍ പാകിസ്താന്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി അവര്‍ക്കും ഉചിതമായ മറുപടി നല്‍കി.

നേരത്തെ, തീവ്രവാദി ആക്രമണം രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി പറഞ്ഞിരുന്നു. ഇത്തരം ആക്രമണങ്ങള്‍ കാശ്മീരിനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയേയുള്ളൂ. ടൂറിസം അടക്കമുള്ള വരുമാനത്തിലൂടെയാണ് കാശ്മീരികള്‍ ജീവിക്കുന്നത്. ഇതു തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. ഇതു മനസിലാക്കി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കഴിയും. ഇരുവരിലും കാശ്മീരിലുള്ള ജനതയ്ക്ക് വിശ്വാസമുണ്ട്.

തീവ്രവാദി ആക്രമണത്തില്‍ എന്തു ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായി അറിയാം. കാശ്മീരി ജനതയ്ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ട്. രാജ്യത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്.

ആക്രമണം കാശ്മീരിലെ വിദ്യാര്‍ത്ഥികളുടെയും കച്ചവടക്കാരുടെയും ഡ്രൈവര്‍മാരുടെയും ഹോം സ്റ്റേ നടത്തിപ്പുകാരുടെയും ജീവിതവും സ്വതന്ത്രരുമാണ് തകര്‍ത്തതെന്ന് അവര്‍ ആരോപിച്ചു. ഇത്തരം തീവ്രവാദികളെ കാശ്മീര്‍ ജനത ഒരിക്കലും പിന്തുണക്കില്ലെന്നും ഇല്‍ത്തിജ മുഫ്തി വ്യക്തമാക്കി.

പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകളാണ് ഇല്‍ത്തിജ മുഫ്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരരംഗത്തേക്കില്ലെന്ന മെഹ്ബൂബയുടെ തീരുമാനമാണ് ഇല്‍ത്തിജയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ