ഡിജിറ്റല്‍ മാധ്യമ രംഗത്തെ ദേശീയ കൂട്ടായ്മയില്‍ കേരളത്തില്‍ നിന്ന് ആദ്യ അംഗമായി 'സൗത്ത് ലൈവ്'

ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവ മാധ്യമരംഗത്ത് പുതിയ കൂട്ടായ്മയില്‍ കേരളത്തില്‍ നിന്നുളള ആദ്യ അംഗമായി മലയാളത്തിലെ ആദ്യത്തെ ഇന്ററാക്റ്റീവ് ന്യൂസ് പോര്‍ട്ടലായ “സൗത്ത് ലൈവ് മലയാളവും”. ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരിലുളള കൂട്ടായ്മയിലാണ് സൗത്ത് ലൈവിനും അംഗത്വം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളായ സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനിട്ട്, ന്യൂസ് ക്ലിക്ക്, എച്ച് ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പുതിയ സംവിധാനത്തിന് പിന്നില്‍.

ദ ന്യൂസ് മിനിട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് ഇന്ത്യയുടെ ആദ്യ ചെയര്‍പേഴ്സണ്‍. ന്യൂസ് ക്ലിക്കിനെ പ്രതിനിധീകരിച്ച് പ്രബിര്‍ പുര്‍കയാസ്ഥ വൈസ് ചെയര്‍പേഴ്സണും ദ ക്വിന്റിന്റെ ഋതു കപൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. ന്യൂസ് ലോണ്ട്രിയുടെ അഭിനന്ദന്‍ സെക്രിയാണ് മറ്റൊരു ജനറല്‍ സെക്രട്ടറി.

ഡിജിറ്റല്‍ മാധ്യമ രംഗത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും സഹായകരമാകുന്നതിനുമാണ് ഡിജി പബ് ഫൗണ്ടേഷന്‍ രൂപീകരിച്ചിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ രംഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന ന്യൂസ് സ്ഥാപനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായിരിക്കും ഫൗണ്ടേഷനില്‍ അംഗത്വം.

2014 ഡിസംബര്‍ ഒന്നിനാണ് സൗത്ത് ലൈവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് കീഴില്‍ കൊച്ചി ആസ്ഥാനമായി “സൗത്ത് ലൈവ്” പ്രവര്‍ത്തനം ആരംഭിച്ചത്. ചൂരുങ്ങിയ കാലത്തിനുളളില്‍ തന്നെ മലയാളത്തിലെ പ്രധാന ഓണ്‍ലൈന്‍ മാധ്യമമായി “സൗത്ത് ലൈവ്” മാറിയിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്