ഡൽഹി കലാപ ഗൂഢാലോചന കേസ്; പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.

കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ഷർജീൽ ഇമാം പുറത്തിറങ്ങിയത്. ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

Latest Stories

'നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗം'; എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സിപിഎം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി, രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷൻ സൗകര്യം

രക്ഷിതാക്കള്‍ രണ്ട് പേരും ഐഎഎസ് ഉദ്യോഗസ്ഥരെങ്കില്‍ എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?; സംവരണത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

'പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും, എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ'; നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ

പ്രായത്തെ തോൽപ്പിച്ച് ജ്യോതിക; പുതിയ സിനിമയുടെ പ്രൊമോഷനിൽ തിളങ്ങി സൂര്യയും കുടുംബവും

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

ലോകത്തെ ഇന്ധനമാക്കുന്നത് പ്രവാസികളുടെ വിയർപ്പോ രക്തമോ?

'പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം, പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി'യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ?'; രൂക്ഷ പ്രതികരണവുമായി എം ബി രാജേഷ്

ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഫ്‌ലെക്‌സ് ഫ്യുവല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നേരത്തെ നല്‍കി!

'പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ പാർട്ടി തിരിച്ചു വരില്ല'; സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു, എംവി ഗോവിന്ദനെതിരെയും വിമർശനം