സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിൽ മാറി; കോടതി കയറി ഡൽഹി പൊലീസ്

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു അറിയിപ്പിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി പരാമർശിച്ചതിന് വെട്ടിലായിരിക്കുകയാണ് ഡൽഹി പോലീസ്. പോലീസിന്റെ പിഴവിനെതിരെ ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ ഹൈക്കോടതിയിൽ ഒരു സ്വകാര്യ വ്യക്തി പരാതി നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസ് വകുപ്പിന്റെ സൗത്ത് ഡൽഹി യൂണിറ്റ്, അറിയിപ്പിലെ തലക്കെട്ടിൽ ഒഴികെ ബാക്കി എല്ലായിടത്തും “സ്വാതന്ത്ര്യദിനം” എന്നതിന് “റിപ്പബ്ലിക് ദിനം” എന്ന്  തെറ്റായി അച്ചടിച്ചുവെന്നാണ് പരാതി.

ഡൽഹി പൊലീസ് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മുതിർന്ന ഉദ്യോഗസ്ഥർ വായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ് സംഭവം എന്ന് പരാതിക്കാരനായ മഞ്ജിത് സിംഗ് ചഗ് ഹർജിയിൽ അവകാശപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവർ അദ്ധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി പരിഗണിക്കുന്നത്. കേസ് കോടതി ബുധനാഴ്ച കേൾക്കും.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി