കാറിൽ ഭർത്താവിനെ കാത്തിരിക്കുന്നതിനിടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ അജ്ഞാതർ വെടിവച്ച് കൊന്നു

ഡൽഹിയിൽ ശനിയാഴ്ച രാവിലെ 59 കാരിയായ സ്ത്രീയെ മോട്ടോർ സൈക്കിളിൽ വന്ന അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ഉഷാ സാഹ്നി എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് രാവിലെ ആറരയോടെ ഭർത്താവിനെ ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ചിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്, പോലീസ് പറഞ്ഞു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ക്ഷേത്രത്തിൽ ദമ്പതികൾ തങ്ങളുടെ കാർ നിർത്തുകയായിരുന്നു. ശനി ക്ഷേത്രത്തിനുള്ളിൽ കയറിയ ഭർത്താവിനെ തന്റെ കാറിൽ കാത്തിരിക്കുകയായിരുന്നു ഉഷാ സാഹ്നി. ഈ സമയം ബൈക്കിൽ വന്ന ഒരു സംഘം പുരുഷന്മാർ അവരെ തൊട്ടടുത്ത് വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. വെടിവയ്പ്പ് കഴിഞ്ഞയുടനെ അക്രമികൾ രക്ഷപ്പെട്ടു.

രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയെ കണ്ട ഭർത്താവ് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അവരെ കൊണ്ടുപോയി. അവിടെവച്ച് ഡോക്ടർമാർ മരണം സ്ഥിതീകരിച്ചു.

പരസ്പര ശത്രുതയാവാം സംഭവത്തിന് പിന്നിൽ എന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് സംശയിക്കുന്നത്. അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Latest Stories

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..