ഡൽഹി സ്ഫോടനം; അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ, സംഘത്തിൽ 10 പേർ

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടന കേസിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ. 10 അംഗ സംഘത്തെയാണ് രൂപീകരിച്ചത്. എൻഐഎ ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഐ‌ജി, രണ്ട് ഡി‌ഐ‌ജിമാർ, മൂന്ന് എസ്‌പിമാർ, ഡിവൈഎസ്പിമാർ എന്നിവരടങ്ങുന്നതാണ് സംഘം.

അതേസമയം കേസ് ചർച്ച ചെയ്യാൻ എൻ‌ഐ‌എ ഡി‌ജിയും ഐ‌ബി മേധാവിയും ഇന്ന് യോഗം ചേരും. ഡൽഹി, ജമ്മു കശ്മീർ പോലീസ് കേസ് ഫയൽ എൻഐഎയ്ക്ക് കൈമാറും. അതിനിടെ വൈറ്റ് കൊളർ സംഘം ഡൽഹിയിൽ നിന്നും 2 കാറുകൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ കാറിനായി അന്വേഷണം തുടരുകയാണ്. കാർ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

കേസിൽ അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോൾ ലോഗുകൾ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പരിശോധിച്ച് വരികയാണ്. വൈറ്റ് കോളർ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്