അമിത് ഷാക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയാ മാനനഷ്ടകേസിൽ വാദം കേൾക്കുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ എംപി- എംഎൽഎ കോടതിയിൽ ഹാജരാകും. രാഹുൽ വെള്ളിയാഴ്ച രാവിലെ ലഖ്‌നൗ വിമാനത്താവളത്തിൽ ഇറങ്ങുമെന്നും തുടർന്ന് സുൽത്താൻപൂരിലേക്ക് പോകുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഭിഷേക് സിംഗ് റാണ പറഞ്ഞു.

2018ൽ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. രാഹുലിനെതിരെ 2018 ഓഗസ്റ്റ് 4 ന് ബിജെപി പ്രാദേശിക നേതാവ് വിജയ് മിശ്ര മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കൊലപാതക കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷനുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

2018ൽ ചായിബാസയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് പരിപാടിയിലാണ് രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്.
കേസിൽ ഈ വർഷം ഫെബ്രുവരി 20നാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ജൂലൈ 26ന് മൊഴി രേഖപ്പെടുത്താൻ സ്‌പെഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമയാണ് രാഹുലിനെ വിളിച്ചുവരുത്തിയത്.

കഴിഞ്ഞ ഡിസംബറിൽ കോടതി രാഹുലിനെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ഫെബ്രുവരി 20 ന് അമേഠിയിൽ വെച്ച് കോൺഗ്രസ് നേതാവ് തൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിയേ ശേഷം സുൽത്താൻപുര്‍ കോടതിയിൽ ഹാജരായി കീഴടങ്ങിയ രാഹുൽ ഗാന്ധി മുക്കാൽ മണിക്കൂറോളം കോടതിയുടെ കസ്റ്റഡിയിലായിരുന്നു. മുക്കാൽ മണിക്കൂറിന് ശേഷമാണ്‌ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ച് രാഹുലിന് ജാമ്യം നൽകുകയായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ