തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സിപിഎം; കേരളത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും; സീതാറാം യെച്ചൂരിവരെ ഗ്രാമതലങ്ങളിലെത്തും

ലോകസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തിരിച്ചടി മറികടക്കാന്‍ കേരളത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനം. പാര്‍ട്ടിയുടെ ബഹുജന പിന്തുണ ശക്തിപ്പെടുത്താന്‍ കേരളത്തിലെ എല്ലാ ലോക്കലുകളിലും പാര്‍ടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ പാര്‍ടി സ്വീകരിക്കും. ബൂത്ത് തലം വരെയുള്ള പരിപാടികള്‍ പരിശോധിച്ച് അതിനാവശ്യമയുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യും. ആദ്യഘട്ടത്തില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത് കൊണ്ട് കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ യോഗം നടക്കും.

ജൂലൈ രണ്ട്, മൂന്ന്, നാല് തിയ്യതികളില്‍ നടക്കുന്ന മേഖല യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും.

തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട സഖാകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. താഴെ തലം വരെ ജനങ്ങളോട് സംവദിക്കാന്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ആഗസ്റ്റ് 19നുള്ളില്‍ കേരളത്തിലെ എല്ലാ ലോക്കലിലും ഇത്തരത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ