കോര്‍പ്പറേഷന്‍ ഭൂമി കൈയേറി മതിലുകെട്ടി; യൂസഫ് പത്താന് നോട്ടീസ് നല്‍കി വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ഭൂമി കൈയേറിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന് നോട്ടീസ് നല്‍കി വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ജൂണ്‍ 6ന് ആയിരുന്നു ഭൂമി കയ്യേറിയ സംഭവത്തില്‍ പത്താന് നോട്ടീസ് നല്‍കിയത്. കോര്‍പ്പറേഷന്‍ ഭൂമി യൂസഫ് പത്താന്‍ മതിലുകെട്ടി സ്വന്തമാക്കിയെന്നാണ് ആരോപണം.

വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി നോട്ടീസ് നല്‍കിയ വിവരം ജൂണ്‍ 13ന് ആയിരുന്നു വെളിപ്പെടുത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി 2012ല്‍ യൂസഫ് പത്താന് വില്‍ക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ സ്ഥലത്ത് വേലിയോ മതിലോ കെട്ടിയിരുന്നില്ല.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നിരസിച്ചെങ്കിലും യൂസഫ് പത്താന്‍ സ്ഥലം മതിലുകെട്ടി കയ്യേറിയെന്ന ആപോപണവുമായി ബിജെപി മുന്‍ കൗണ്‍സിലര്‍ വിജയ് പവാര്‍ രംഗത്ത് വരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു പവാറിന്റെ ആവശ്യം. ഇതിന് പിന്നാലെ പത്താന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ആരോപണം ഉയരുന്ന ഭൂമിയിലെ ചുറ്റുമതില്‍ പൊളിച്ച് കയ്യേറ്റം ഒഴിയണമെന്നാണ് പത്താന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്