കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം ഇന്ന്; നിർണായക തീരുമാനങ്ങൾ ഉണ്ടാവും

സംഘടനാ തിരഞ്ഞെടുപ്പ് തിയതി ഉൾപ്പടെയുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് സോണിയ ​ഗാന്ധിയുടെ അധ്യക്ഷതയിൽ എ.ഐ.സി.സി ആസ്ഥാനത്ത് യോ​ഗം ചേരും.
പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വർഷം നവംബർ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടൻ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രവർത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിർണായകമാകും.

എന്നാൽ ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കൾ, പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ, സ്ഥിരം പാർട്ടി അധ്യക്ഷൻ തുടങ്ങി ഇന്നത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങൾ നിരവധിയാണ്.

അതേസമയം ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ യുപിയിൽ കോൺഗ്രസിന് മേൽക്കൈ നേടിക്കൊടുത്തെന്നാണ് പാർട്ടി വിലയിരുത്തൽ. ഇത് തുടർന്നാൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും ഹൈക്കമാൻഡ് കണക്ക് കൂട്ടുന്നു. ലംഖിംപൂർ വിഷയത്തിൽ അജയ് മിശ്ര രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിൻറെ തീരുമാനം.

Latest Stories

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി