' കൈ പിടിച്ച് കർണാടക' ; നിയമസഭ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കോൺഗ്രസ്, കേവല ഭൂരിപക്ഷം കടന്നു, ലീഡ് ഉയർത്താനാകാതെ ബി.ജെ.പി

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത ലീഡിലേക്ക് കടന്ന് കോൺഗ്രസ്. നിലവിലെ ഫലസൂചനകൾ ലഭ്യമാകുമ്പോൾ കേവല ഭൂരിപക്ഷത്തിലും കൂടുതൽ ലീഡ് ചെയ്യുകയാണ് കോൺഗ്രസ്. ആദ്യഘട്ടത്തിൽ ബിജെപി ലീഡ് ഉയർത്തിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു. കർണാടകയിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് കാണിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരി വെയ്ക്കുന്ന പ്രകടനമാണ് കോൺഗ്രസ് ഇപ്പോൾ കാഴ്ച വെയക്കുന്നത്.

ബിജെപിക്ക് എതിരായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമായിരുന്നു എന്ന റിപ്പോർട്ടുകൾ സത്യമെന്ന് തെളിയിക്കുകയാണ് നിലവിലെ ഫലസൂചനകൾ. മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ, ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ൽ ഊ​ന്നി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം.

അതേ സമയം ജെഡിഎസിന് കാര്യമായി നില മെച്ചപ്പെടുത്താനായില്ല. 25 ൽ താഴെ സീറ്റുകളിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. പല ഘട്ടത്തിലും പ്രമുഖ നേതാവ് എച്ച് ഡി കുമാര സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ ലീഡ് നിലയിൽ പിറകിലാണ് എത്തി നിൽക്കുന്നത്. ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന്റെ പടയോട്ടമാണ് കാണാൻ കഴിയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം