ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; ധ്രുവ് റാഠിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

മഹാരാഷ്ട്രയില്‍ പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. ഓം ബിര്‍ളയുടെ മകളെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ധ്രുവ് റാഠി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

ഓം ബിര്‍ളയുടെ ബന്ധുവാണ് ഇത് സംബന്ധിച്ച് ധ്രുവ് റാഠിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി യുപിഎസ്‌സി പരീക്ഷയെഴുതാതെ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ആരോപണം.

സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു ധ്രുവ് ഠാഠി ഓം ബിര്‍ളയുടെ മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി 2019ല്‍ ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്‌സി പരീക്ഷ വിജയിച്ചതാണെന്നും ധ്രുവ് എക്‌സിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ