രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്.

Latest Stories

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവം; കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി, 'വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'

'നിയമസഭയോട് കള്ളം പറയുന്നത് ചട്ടലംഘനമാണ്, ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും'; കെ യു ജനീഷ് കുമാര്‍ എംഎല്‍എ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്; സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ

'വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം, നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും'; മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പെന്ന് എംവി ​ഗോവിന്ദൻ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി സേഫ് ആണ്; പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടും: വി. വി. രാജേഷ്

'ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാം, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി'; പരിഹസിച്ച് ട്രംപ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

ലഹരിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പോരാട്ടം, 3 വർഷത്തെ മാസ്റ്റർ പ്ലാൻ അമിത് ഷാ ഇന്ന് അവതരിപ്പിക്കും

'സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും'; കെ മുരളീധരൻ