സിജെപിയുടെ വെബ്സൈറ്റ് വീണ്ടും സജീവമായി; ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പയിനിൽ ഒപ്പിട്ടത് 5 ലക്ഷം ആളുകൾ

കോക്രോച്ച് ജനതാ പാർട്ടി(സിജെപി)യുടെ വെബ്‌സൈറ്റ് വീണ്ടും സജീവമെന്ന് സ്ഥാപകൻ അഭിജീത് ദീപ്‌കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുന്നതിന് ഇതുവരെ അഞ്ച് ലക്ഷം ഒപ്പാണ് ലഭിച്ചത്. ഒപ്പുവെക്കുന്നതിനുള്ള ലിങ്കും സജീവമാണ്. പത്ത് ലക്ഷം നിവേദനമാണ് സിജെപിയുടെ ലക്ഷ്യം.

‘പാറ്റകൾ എല്ലാം അതിജീവിക്കും. സിജെപിയുടെ പോരാട്ടത്തിന് മാറ്റമൊന്നുമില്ല. പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാൾ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാർത്ഥികൾ അർഹിക്കുന്നുണ്ട്’ അഭിജീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അതേസമയം സിജെപിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിൽ അഭിജീത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഹർജി പരിഗണിക്കും. സിജെപിയുടെ പ്രവർത്തനങ്ങളിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ വൈകാരികമായി എടുക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Latest Stories

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കും, അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും; 'പ്രോജക്ട് സീറോ' പദ്ധതി ആവിഷ്കരിച്ച് മന്ത്രി രമേശ് ചെന്നിത്തല

നഗരങ്ങളുടെ കേരളത്തിനായി ഭരിക്കുമ്പോൾ മറക്കപ്പെടുന്ന ജനങ്ങളുടെ കേരളം; ഗ്രാമങ്ങളെ ഉപേക്ഷിച്ച മന്ത്രിസഭ

ഹരിപ്പാട് ആർത്തവവേദനയെന്നു പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ 19കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

'മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം'; ഹൈക്കോടതിയുടെ നിർണായക വിധി, ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് അയക്കും

അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി, അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

മുനമ്പം ഭൂമി: ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനെന്ന് വഖഫ് ബോര്‍ഡ്; പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ