കോയമ്പത്തൂരിൽ ക്രൂരമായ ജാതിവെറി: റവന്യൂ ഉദ്യോഗസ്ഥനെക്കൊണ്ട് സവർണ യുവാവി​ൻെറ കാലുപിടിപ്പിച്ചു, വിഡിയോ പുറത്ത്

കോയമ്പത്തൂരിൽ റവന്യൂ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം. അണ്ണൂരിലെ ഓട്ടർപാളയം വില്ലേജ് അസിസ്റ്റന്‍റിനെക്കൊണ്ട് മേൽജാതിക്കാരൻ കാലു പിടിപ്പിച്ചു. ഭൂവുടമ ഗോപിനാഥ് ഗൗണ്ടറാണ് ജാതി അധിക്ഷേപം നടത്തിയത്.  യുവാവി​ൻെറ കാലിൽ റവന്യൂ ഉദ്യോഗസ്ഥന് സാഷ്ടാംഗം വീണ്​ കരഞ്ഞുകൊണ്ട്​ മാപ്പപേക്ഷിക്കുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലായി. സംഭവത്തെക്കുറിച്ച്​ ജില്ല കലക്​ടർ സമീറാൻ അന്വേഷണത്തിന്​ ഉത്തരവിട്ടു. റിപ്പോർട്ട്​ ലഭ്യമായാലുടൻ കേസ്​ പൊലീസിന്​ കൈമാറും.

ഗോപിനാഥിന്‍റെ പേരിലുള്ള ഭൂമിയുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് മുത്തുസ്വാമിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ദലിതനായ മുത്തുസ്വാമി മേൽജാതിക്കാരനായ തന്നോട് എങ്ങനെ രേഖകൾ ചോദിക്കുമെന്നായി ഗൗണ്ടർ. കാലുപിടിച്ച് മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ തീ കൊളുത്തി കൊല്ലുമെന്നും ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. മുത്തുസ്വാമിക്ക് മുന്നിൽ മറ്റുവഴികളുണ്ടായില്ല. തുടര്‍ന്ന് ഗോപിനാഥിന്‍റെ കാലുപിടിക്കുകയായിരുന്നു.

ഓഫിസിലുണ്ടായിരുന്ന മറ്റൊരാൾ ഇതി​ൻെറ വീഡിയോ മൊബൈൽഫോണിൽ പകർത്തി സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.  ജില്ലയിൽ ജാതിവിവേചനം നിലനിൽക്കുന്ന പ്രദേശമാണ്​ അണ്ണൂർ.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ