മതസ്പർദ്ധ സൃഷ്ട്ടിക്കുന്നുവെന്ന് ആരോപണം; കങ്കണ റണൗത്തിനെതിരെ കേസിന് ഉത്തരവിട്ട് കോടതി

മതസ്പർദ്ധ സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ മുംബൈ കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.

33 വയസുകാരിയായ കങ്കണ റണൗത്ത് ബോളിവുഡ് ചലച്ചിത്രമേഖലയെ നിരന്തരം അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരു കാസ്റ്റിംഗ് ഡയറക്ടർ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് സമുദായങ്ങളിലെ ആളുകളുടെയും സാധാരണക്കാരുടെ മനസ്സിൽ ട്വീറ്റുകളിലൂടെ സാമുദായിക വിഭജനം സൃഷ്ടിക്കുകയാണ് നടിയെന്നും പരാതിക്കാരൻ പറഞ്ഞു.

ഹർജിക്കാരനായ സഹിൽ അഷ്‌റഫലി സയ്യിദിന്റെ പരാതിയിൽ കോടതി പ്രതികരിച്ചതിനെത്തുടർന്നാണ് ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജയദിയോ വൈ ഗുലെ ഉത്തരവ് പുറപ്പെടുവിച്ചത്. കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദലിന്റെ പേരും പരാതിയിൽ പറയുന്നുണ്ട്.

“താൻ അറിയപ്പെടുന്ന നടിയാണെന്നും വലിയ ആരാധകവൃന്ദമുണ്ടെന്നും അവർക്ക് നന്നായി അറിയാം, അതിനാൽ അവരുടെ ട്വീറ്റുകൾ കുറേ പേർ കാണുകയും നിരവധി ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യും,” ഹർജിയിൽ പറഞ്ഞു.

“ഇലക്ട്രോണിക് മീഡിയ – ട്വിറ്റർ, അഭിമുഖങ്ങൾ എന്നിവയിൽ നടത്തിയ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ആരോപണങ്ങൾ. ഒരു വിദഗ്ദ്ധന്റെ സമഗ്ര അന്വേഷണം ആവശ്യമാണ്,” കോടതി പറഞ്ഞു. ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർ‌പി‌സി) പ്രസക്തമായ വകുപ്പുകൾ പ്രകാരം നടിക്കും  സഹോദരിക്കും എതിരെ ആവശ്യമായ നടപടികളും അന്വേഷണവും ആരംഭിക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കോടതി നിർദ്ദേശം നൽകി.

“ഹിന്ദു കലാകാരന്മാരും മുസ്ലീം കലാകാരന്മാരും തമ്മിൽ ഭിന്നത സൃഷ്ടിക്കുകയാണ് കങ്കണ റണൗത്ത്,” അവരുടെ എല്ലാ ട്വീറ്റുകളിലും മതത്തെ അനാവശ്യമായി കൊണ്ടുവരുന്നുവെന്നും ഹർജിക്കാരൻ ആരോപിച്ചു.

മഹാരാഷ്ട്രയിലെ പൽഗറിൽ ഹിന്ദു സന്ന്യാസിമാർക്ക് നേരെ ഉണ്ടായ ആക്രമണം ഒരു ഉദാഹരണമായി ഹർജിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിഎംസിയെ (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) “ബാബർ സേന” എന്ന് കങ്കണ റണൗത്ത് ട്വീറ്റിൽ വിളിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഝാൻസിയിലെ റാണി ലക്ഷ്മി ബായിയെയും ഛത്രപതി ശിവാജിയെയും കുറിച്ച് ആദ്യമായി ഒരു സിനിമ നിർമ്മിച്ചത് താനാണെന്ന് കങ്കണ റണൗത്ത് അവകാശപ്പെട്ടതായും ഹർജിയിൽ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ