'പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ ഭേദമാകും, വിവാഹ വാർഷിക- ജന്മദിന ആഘോഷങ്ങൾ ഗോശാലകളിൽ നടത്തണം'; യുപി മന്ത്രി

വിവാഹ വാർഷികവും ജന്മദിനങ്ങളും ഗോശാലകളിൽ ആഘോഷിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് ക്യാൻസർ രോഗികൾക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമർശവും കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ സഞ്ജയ് സിങ് ഗാങ്‌വർ നടത്തി.

10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുക ആയിരുന്നു. ഈദ് ദിനത്തിൽ മുസ്ലീങ്ങൾ ഗോശാലയിലേക്ക് വരാനും മന്ത്രി ആഹ്വാനം ചെയ്തു.

‘രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ ക്യാൻസർ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്’- മന്ത്രി പറഞ്ഞു.

2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച ഗാങ്‌വർ പരാജയപ്പെട്ടിരുന്നു. പിന്നീട് 2017ൽ ബിജെപിയിൽ ചേർന്ന ഗാങ്‌വർ പിലിബിത്ത് സീറ്റിൽ നിന്ന് വിജയിച്ചു. 2022ലെ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് മന്ത്രിയായി. മുൻ ബിജെപി എംപി വരുൺ ഗാന്ധിക്കെതിരെ യുള്ള വിമർശനങ്ങളിലൂടെ പതിവായി വാർത്തകളിൽ ഇടം നേടുന്നയാളാണ്‌ സഞ്ജയ് സിങ് ഗാങ്‌വർ.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്