വെന്തുരുകി ഉത്തരേന്ത്യ; ഡല്‍ഹിയടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത ചൂടില്‍ വെന്തുരുകി ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പലയിടങ്ങളിലും 45 ഡിഗ്രിയില്‍ കൂടുതലാണ് താപനില. ഇതുവരെയുള്ളതില്‍ ഏറ്റവും ചൂട് കൂടിയ വേനല്‍ക്കാലമാകും ഇത്തവണത്തേത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹി, രാജസ്ഥാന്‍,ഹരിയാന,ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൂടിന് പുറമെ ഉഷ്ണക്കാറ്റ് കൂടിയായതോടെ ജനജീവിതം കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുകയാണ്. 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഈ താപനില 2 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അടുത്ത നാല് ദിവസം കൂടി ചൂട് കനക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ഈ ആഴ്ച മുഴുവന്‍ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും. ഇതേ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി