നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്; പുതിയ പദ്ധതികളും നികുതി ഇളവും പ്രതീക്ഷിച്ച് രാജ്യം

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പു നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്നു രാവിലെ പതിനൊന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍. അടുത്ത വര്‍ഷം ബജറ്റ് അവതരിപ്പിച്ചാലും അത് ഇടക്കാല ധനകാര്യ രേഖ (വോട്ട് ഓണ്‍ അക്കൗണ്ട്) എന്നായിരിക്കും അറിയുക.

കേന്ദ്ര സര്‍ക്കാരിന്റ നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്. എന്നാല്‍, ആ പരിഷ്‌കാരത്തിന്റെ സ്വാധീനം നിര്‍ണയിച്ചു തുടര്‍നടപടികള്‍ പ്രഖ്യാപിക്കാനുള്ള സാവകാശം കഴിഞ്ഞ വര്‍ഷം ധനമന്ത്രിക്കു ലഭിച്ചിരുന്നില്ല. കൂടുതല്‍ നികുതി ഇളവുകള്‍ ബജറ്റിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളവും പുതിയ ബജറ്റിനെ പ്രതിക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ