‘ബി.‌എസ്‌.എൻ‌.എല്ലിലെ 85,000 രാജ്യദ്രോഹികളായ ജീവനക്കാരെ പുറത്താക്കും’: ബി.ജെ.പിയുടെ അനന്ത്കുമാർ ഹെഗ്‌ഡെ

ബി‌.എസ്‌.എൻ‌.എൽ ജീവനക്കാരെ ‘രാജ്യദ്രോഹികൾ’, ‘ദേശവിരുദ്ധർ’ എന്ന് വിളിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി, എം.പിയുമായ ഉത്തര കന്നഡയിൽ നിന്നുള്ള അനന്ത്കുമാർ ഹെഗ്‌ഡെ‌. ജോലി ചെയ്യാൻ വിസമ്മതിച്ചതിനാൽ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടും എന്നും ഇദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച തന്റെ പാർലമെന്റ് മണ്ഡലത്തിൽ കുംതയിൽ നടന്ന ഒരു പരിപാടിയുടെ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ട വീഡിയോയിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രാജ്യത്തിന് ഭീഷണിയാണെന്ന് എം.പി പറഞ്ഞു. പണം, ഇൻഫ്രാസ്ട്രക്ചർ, മാർക്കറ്റ് എന്നിവ നൽകിയതിനു ശേഷവും ടെലികോം കമ്പനിയിലെ ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് എം.പി ആരോപിച്ചു.

“അതിനുള്ള ഏക പരിഹാരം സ്വകാര്യവത്കരണമാണ്, അത് നമ്മുടെ സർക്കാർ ചെയ്യും. ഏകദേശം 85,000 പേരെ പുറത്താക്കും, പിന്നീട് കൂടുതൽ പേരെ പുറത്താക്കേണ്ടതുണ്ട്, ’എം.പി വീഡിയോയിൽ പറയുന്നു.

കോൺഗ്രസ് അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തെ വിമർശിച്ചു, ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്ന് പറഞ്ഞു. എല്ലാം സ്വകാര്യവത്കരിക്കാൻ കേന്ദ്രം തയ്യാറാവുകയാണെന്നും ഇത് ഭരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും കോൺഗ്രസ് പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്