കനയ്യയുടെ പത്രിക സമര്‍പ്പണം മഹാസംഭവമാക്കാന്‍ പാര്‍ട്ടി, ചടങ്ങിനെത്തുന്ന വി.ഐ.പികളില്‍ ജാവേദ് അക്തറും ഷബാന ആസ്മിയും പ്രകാശ് രാജും

ബിഹാറിലെ ബഹുസ്വരായി മണ്ഡലത്തില്‍ നിന്നും കന്നിയങ്കത്തിനിറങ്ങുന്ന കനയ്യ കുമാറാറിന്റെ പത്രികാ സമര്‍പ്പണം മഹാസംഭവമാക്കാന്‍ സി പി ഐ. നാളെയാണ് കനയ്യ കുമാര്‍ പത്രിക സമര്‍പ്പിക്കുന്നത്. രാജ്യം ഉറ്റു നോക്കുന്ന കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരദമ്പതികളായ ജാവേദ് അക്തറും ഭാര്യ ഷബാന ആസ്മിയും പത്രികാസമര്‍പ്പണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും നടി ഷബാനയും പത്രികാസമര്‍പ്പണത്തിനോ അതിനു ശേഷം പ്രചാരണത്തിനോ എത്തുമെന്നാണ് കരുതുന്നതെന്ന് കനയ്യ കുമാറിന്റെ സഹോദരന്‍ പ്രിന്‍സ് കുമാര്‍ പറഞ്ഞു. നടി സ്വര ഭാസ്‌കര്‍, പ്രകാശ് രാജ്, ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരും ഗുര്‍മീര്‍ കൗര്‍, ഷെഹ് ല് റെഷീദ് തുടങ്ങിയ ജെ എന്‍ യു സുഹൃത്തുക്കളും പത്രികാ സമര്‍പ്പണത്തെനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിന്‍സ് പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ പ്രകടനം നയിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച കനയ്യക്ക് രാജ്യവ്യാപകമായി പിന്തുണ ഒഴുകിയെത്തുകയായിരുന്നു. ഈ ജനകീയ പിന്തുണ കണക്കിലെടുത്ത് പാര്‍ട്ടി ബഹുസ്വരായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ