ബംഗ്ളാദേശികളെ പറഞ്ഞുവിടാതിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍, മമത ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകട്ടെ എന്ന് ബി.ജെ.പി നേതാവ്

പൗരത്വ പട്ടികയെ എതിര്‍ക്കുന്ന മമത, ബംഗ്ലാദേശ് പ്രധാനമന്ത്രിയാകണമെന്ന് ബിജെപി എംഎല്‍എ; “”ചിദംബരത്തെ പോലെ മമതയേയും പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം”

ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകണം എന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബംഗ്ളാദേശികളെ പറഞ്ഞുവിടാതിരിക്കണം എന്നാണ് മമതയുടെ താല്‍പര്യമെങ്കില്‍ അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നതാണ് നല്ലത് എന്ന് ബാല്ലിയ മണ്ഡലത്തിലെ എംഎല്‍എ ആയ സുരേന്ദ്ര സിംഗ് പറഞ്ഞു. ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന മമത, ധൈര്യമുണ്ടെങ്കില്‍ ഇതാണ് ചെയ്യേണ്ടത് എന്നും സുരേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

വിദേശികള്‍ ഇവിടെ വന്ന് അഭയാര്‍ത്ഥികളാകുന്നതിനേയോ ഇവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നതിനേയോ ഞങ്ങള്‍ അംഗീകരിക്കില്ല. ഇന്ത്യക്കാരിയായതിനാല്‍ മമത ബാനര്‍ജിക്ക് ഇവിടെ താമസിക്കാം. എന്നാല്‍ ദേശവിരുദ്ധ വികാരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ പ്രവര്‍ത്തനങ്ങളെങ്കില്‍ പി ചിദംബരത്തെ പോലെ അവരേയും പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം – സുരേന്ദ്ര സിംഗ് പറഞ്ഞു.

അസമിലെ എന്‍ആര്‍സിയെ ശക്തമായ എതിര്‍ത്ത മമത, ഇത് ബംഗാളില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞിരുന്നു. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം മമത കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ബിജെപി തീ കൊണ്ട് കഴിക്കരുത് എന്ന് മമത പറഞ്ഞിരുന്നു. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല. ഞാന്‍ മരിച്ചാല്‍ എന്റെ യുവ നേതാക്കള്‍, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ഈ ഗൂഢാലോചനയ്ക്കെതിരെ പോരാടുമെന്നും മമത പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്