ഒഡീഷയിൽ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ. കെജി മുതൽ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല. രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി.
സർക്കാർ വന്ന് രണ്ട് വർഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് പൂർണ്ണമായി ഒഴിവാക്കും. നീറ്റ് (NEET) പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, പെൺകുട്ടികൾക്കും തുടർവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിക്ക് മുൻഗണന നൽകുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഗ്രീൻ പാസേജ് സ്കീം ഒഡീഷയിൽ മുൻപ് തന്നെ നിലവിലുണ്ട്. ഇതിലൂടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ, ഭക്ഷണം എന്നിവ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നു.