ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോരാട്ടം മുന്‍ ഭാര്യയുമായി; ദേശീയ ശ്രദ്ധ നേടി ബിഷ്ണുപൂര്‍ ലോക്‌സഭ മണ്ഡലം

ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പശ്ചിമബംഗാളിലെ ബംഗുര ജില്ലയിലെ ബിഷ്ണുപൂരില്‍ രാജ്യത്തെ ഏറ്റവും വ്യത്യസ്തമായ പോരാട്ടത്തിനാണ് അരങ്ങൊരുന്നത്. നിയമപരമായി ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്ന മണ്ഡലം ദേശീയ തലത്തില്‍ വലിയ കൗതുകമായിട്ടുണ്ട്.

ബിജെപിയുടെ സൗമിത്ര ഖാനെതിരെ മുന്‍ ഭാര്യയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുമായ സുജാത മൊണ്ഡലാണ് മത്സരത്തിനുള്ളത്. ബിജെപിയ്ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ സിറ്റിംഗ് എംപിയുടെ മുന്‍ ഭാര്യയെ മത്സര രംഗത്തിറക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം കനപ്പിച്ചത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സൗമിത്ര ഖാനുവേണ്ടി സുജാത മൊണ്ഡലാണ് പ്രചാരണം നടത്തിയത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2019ല്‍ സൗമിത്ര ഖാന് മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഭാര്യയ്ക്കാണെന്നായിരുന്നു സൗമിത്രയുടെ പ്രതികരണം.

സൗമിത്ര ഖാന്‍ വിജയിച്ചതിന് പിന്നാലെ ഇരുവരും വേര്‍പിരിയുന്നതായി അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുജാത ടിഎംസിയില്‍ ചേരുകയായിരുന്നു. ഏറെ നാളത്തെ നിയമ നടപടികള്‍ക്കൊടുവിലാണ് 2023ല്‍ ഇരുവരും വേര്‍പിരിഞ്ഞത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി