ശിവസേനക്കും ബി.ജെ.പിക്കുമാണ് മാൻഡേറ്റ്, അവർ സർക്കാർ ഉണ്ടാക്കട്ടെ: പവാർ

മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും സര്‍ക്കാരുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ വീണ്ടും രംഗത്ത്. ബി.ജെ.പിക്കും ശിവസേനയ്ക്കുമാണ് സർക്കാർ രൂപീകരിക്കാൻ ജനവിധി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.പി.ഐ നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അതാവലെയുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

‘ബി.ജെ.പിയും ശിവസേനയും അധികം വൈകാതെ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കണം. അതിന് താമസം വരുന്നത് സംസ്ഥാനത്തെ പൊതുവിലും പ്രത്യേകിച്ച് സാമ്പത്തികമായും ബാധിക്കും. ഞാനും അതാവലെയും ഈ കാര്യമാണു സംസാരിച്ചത്.’- അദ്ദേഹം പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള സാദ്ധ്യതകള്‍ പവാര്‍ നേരത്തേ തള്ളിയിരുന്നു. പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റുകള്‍ മാത്രമാണു തങ്ങള്‍ക്കു കിട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള പദ്ധതിയാണ് ബി.ജെ.പിക്കുള്ളതെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ആലോചിക്കുകയാണ്. രാഷ്ട്രപതി ഭരണം നടപ്പാക്കി സംസ്ഥാനത്തെ അപമാനിക്കുന്നത് ജനങ്ങള്‍ ക്ഷമിക്കില്ലെന്നും മാലിക് പറഞ്ഞു.

‘ഡല്‍ഹിയില്‍ ഇരുന്നു കൊണ്ട് നരേന്ദ്രമോദിയും അമിത് ഷായും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഈ അപമാനിക്കല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ല. മഹാരാഷ്ട്രയുടെ ചരിത്രം ഡല്‍ഹിക്കു മുമ്പില്‍ മുട്ടുമടക്കില്ല.’-നവാബ് മാലിക് പറഞ്ഞു.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ