ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവന്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മനുഷ്യനുണ്ടായ പിശകുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട്. വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്ടറിലായിരുന്നു ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

ലോക്സഭയില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നത്. എയര്‍ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 2021 ഡിസംബര്‍ 8ന് തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.

ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് ബിപിന്‍ റാവത്തിനെയും ഭാര്യയെയും കൂടാതെ അപകടത്തില്‍ മരിച്ചത്.

ഡിസംബര്‍ 17ന് ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2017-2018 മുതല്‍ 2022 വരെ ആകെ 34 അപകടങ്ങള്‍ നടന്നതായി പറയുന്നു. 34 അപകടങ്ങളില്‍ ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം മനുഷ്യപിഴവ് ആണ് കാരണം. സാങ്കേതിക തകരാര്‍ മൂലം ഉണ്ടായ അപകടങ്ങള്‍ രണ്ടെണ്ണം മാത്രമാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്