ഹിറ്റ്‌ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി; ഇന്ത്യ ആയുധം നല്‍കി നെതന്യാഹുവിനെ പിന്തുണക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മെഹബൂബ മുഫ്തി

ഹിറ്റ്‌ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തീനെയും ലബനനെയും ‘ഗ്യാസ് ചേംബറു’കളാക്കി മാറ്റുകയാണ്.

നിരപരാധികളെ കൊല്ലാന്‍ ഇന്ത്യ ആയുധം നല്‍കി നെതന്യാഹുവിനെ പിന്തുണക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഈ നടപടി തെറ്റാണെന്നും അവര്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ രാജ്യം പലസ്തീനികള്‍ക്കൊപ്പമാണ്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തനിക്കെതിരെ രംഗത്തുവന്ന ബി.ജെ.പിയെയും മെഹബൂബ വിമര്‍ശിച്ചു.

കഠ്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്കൊപ്പം നിന്നവരാണ് ബിജെപിക്കാര്‍. നസ്‌റുല്ലക്കും പലസ്തീനികള്‍ക്കുംവേണ്ടി രാജ്യത്ത് തെരുവിലിറങ്ങുന്ന പതിനായിരങ്ങളെ ബിജെപി കാണുന്നില്ലേ. കഴിഞ്ഞ ദിവസം നസ്‌റുല്ലയുടെ വധത്തില്‍ അപലപിച്ച് മെഹബൂബ മുഫ്തി ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചിരുന്നു.

പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ലെബനന്റെ തലസ്ഥാനമായ ബെയ്റൂത്തില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നസ്റുല്ലയുടെ കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല നേതൃത്വം മുന്നറിയിപ്പ് നല്‍കി. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ ആധിപത്യമുള്ള നേതാവാണ് നസ്റല്ല. 1992 ഫെബ്രുവരി മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്നു. ചെറുപ്പം മുതല്‍ മതപഠനം നടത്തിയ നസ്റല്ല ഒടുവില്‍ ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക വിഭാഗമായ അമല്‍ മൂവ്മെന്റില്‍ ചേര്‍ന്നു. 1982-ല്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശത്തില്‍ വന്‍ നാശനഷ്ടമുണ്ടായിരുന്നു. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് നസ്റല്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി