നടുറോഡില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിന് ശേഷം സിനിമാ നടിയുടെ കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടികൂടി ചില്ലുകള്‍ അടിച്ചു തകര്‍ത്തു

ബൈക്ക് യാത്രികരെ റോഡില്‍ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് നടിയുടെ കാര്‍ അപകടമുണ്ടാക്കിയത്. സംഭവത്തില്‍ യാത്രക്കാരായ നാരായണ്‍ ഡൗഡ,ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ്. സ്വാമി നിത്യാനന്ദയുടെ പ്രധാന ശിഷ്യ കൂടിയാണ് രജ്ഞിത. ആശ്രമത്തിലേക്ക് പോകും വഴിയാണ് രജ്ഞിതയുടെ ഫോര്‍ഡ് കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചിടുന്നത്.

ഇടിച്ചതിനുശേഷം നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്നാലെ ചെന്നാണ് പിടികൂടിയത്. ഇതിന് ശേഷമാണ് കാറിനുള്ളില്‍ രജ്ഞിതയാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നത്. അക്രമാസക്തരായ നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് സ്ഥിതി വഷളായപ്പോള്‍ മറ്റ് സന്യാസിമാരെത്തി രജ്ഞിതയെ രക്ഷപ്പെടുത്തുകയായിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്