'വെള്ളമില്ല, ദയവായി ക്ഷേത്രത്തിലേക്ക് വരരുത്'; ഭക്തരോട് അഭ്യര്‍ത്ഥനയുമായി ദിവസേന ആയിരക്കണക്കിന് പേര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രം

വേനല്‍ ചൂട് കടുത്ത സാഹചര്യത്തില്‍ രാജ്യത്തെ പല മേഖലകളിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജലക്ഷാമം രൂക്ഷമായതിനാല്‍ ഭക്തരോട് ദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബംഗളൂരിലെ ക്ഷേത്രഭാരവാഹികള്‍. ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം ഭാരവാഹികളാണ് ഭക്തരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേത്രാവതി നദിയിലെ വെള്ളം താഴ്ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്തരുടെ ഒഴുക്ക് തുടര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഭാരവാഹികള്‍ ഭക്തരോട് ക്ഷേത്രദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം. ദിവസേന പതിനായിരക്കണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ദര്‍ശനത്തിന് എത്താറ്. ഇവര്‍ക്ക് ഭക്ഷണവും ഇവിടെ നിത്യേനയുണ്ട്.

നേരത്തെ, ഇതേ കാരണത്താല്‍ ഭക്തരോട് ദര്‍ശനം മാറ്റി വെയ്ക്കാന്‍ ബീദറിലെ ഝരണി നരസിംഹ ക്ഷേത്രം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ക്ഷേത്രം അടച്ചിട്ടിരുന്നു.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു