വശംനാശഭീഷണി, പ്രവര്‍ത്തകരെ കിട്ടാന്‍ പരസ്യം കൊടുത്ത് ബംഗാള്‍ സി പി എം

വംശ നാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ബംഗാളിലെ സി പിഎം പ്രവര്‍ത്തകരെ കിട്ടാന്‍ പരസ്യം കൊടുക്കുന്നു. കമ്പനികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളെ തേടുന്ന ലിങ്കഡ് ഇന്‍ ആപ്പിലാണ് തങ്ങള്‍ക്ക് പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് കാട്ടി ബംഗാള്‍ സി പിഎം പരസ്യം ചെയ്തിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നീണ്ട 34 വര്‍ഷം സി പി എം ഭരിച്ച സംസ്ഥാനമാണിത്.

പാര്‍ട്ടിക്ക് വേണ്ടി പ്രതിഫലം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കാന്‍ തെയ്യാറായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നുവെന്നാണ് ലിങ്കഡ് ഇന്‍ ആപ്പില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നത്. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാര വേല നടത്തുക, പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുക, ജനങ്ങള്‍ക്കിടയിലുള്ള വിവരശേഖരണം, പാര്‍ട്ടി ഓഫീസുകള്‍ നടത്തിക്കൊണ്ട് പോവുക. ഇവയൊലൊക്കെ വൈദഗ്ധ്യമുള്ളവരെയാണ് ബംഗാള്‍ സി പി എം തേടുന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തോട് താല്‍പര്യവും നിസ്വാര്‍ത്ഥമായ സേവനം നടത്താന്‍ കഴിയുന്നവരുമായിരിക്കണം അപേക്ഷകര്‍. ഇത് ഒരു തൊഴില്‍ ആയി കണക്കാക്കാതെ വേണം പ്രവര്‍ത്തിക്കാന്‍. ഈയിടെ ബംഗാള്‍ പാര്‍ട്ടി നടത്തിയ മിനി പ്‌ളീനത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകരെ കിട്ടാന്‍ പരസ്യം കൊടുക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വന്നത്. അടിയന്തിരമായി പാര്‍ട്ടി ഡിജിറ്റല്‍ ടീമിനെ ഉണ്ടാക്കണമെന്നും പ്‌ളീനത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ