ബാബർ കാലഘട്ടത്തിന്​ മുമ്പ്​ ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ബാബർ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും രാജ്യത്തിന് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിൽ സി.എ.എ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അസം മുഖ്യന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞുത്.

ഓരോ ഹിന്ദുവിൻറെയും വേരുകൾ ഇന്ത്യയാണ്. ബാബർ കാലഘട്ടത്തിന് യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു. ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമ്മാണത്തെ കുറിച്ച് സംസാരിക്കുന്നവരെ വർഗീയമായി കാണുന്നത് എന്തുകൊണ്ടാണെന്ന് ശർമ ചോദിച്ചു. പഴയ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ എന്താണ് തെറ്റ്, ഞങ്ങൾ ഹിന്ദുവാണ്, ഞങ്ങൾ ഹിന്ദുവായിരിക്കുമെന്നും ശർമ അവകാശപ്പെട്ടു.

ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. എനിക്കോ മറ്റാർക്കെങ്കിലുമോ അത് എങ്ങനെ തടയാനാകും?. കാലങ്ങളായി അത് ഒഴുകിക്കൊണ്ടിരുന്നു. നമ്മളെല്ലാവരും ഹിന്ദുക്കളുടെ പിന്മുറക്കാരാണ്. ഒരു ക്രിസ്ത്യാനിയോ മുസ്​ലിമോ ഹിന്ദുക്കളിൽ നിന്ന് ചില സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വയെ നീക്കം ചെയ്യാൻ കഴിയില്ല കാരണം അത് ഒരാളുടെ വേരുകളിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും ഉള്ളതാണെന്നും ശർമ്മ പറഞ്ഞു.

Latest Stories

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്