വിവാഹം കഴിക്കണമെങ്കില്‍ ഇനി മുതല്‍ എച്ച്.ഐ.വി പരിശോധന നിര്‍ബന്ധം; നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി ഗോവ സര്‍ക്കാര്‍

വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി മുതല്‍ ഗോവയില്‍ ദമ്പതിമാര്‍ക്ക് എച്ച്‌.ഐ.വി പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വിശ്വജിത്ത് വ്യക്തമാക്കി. മണ്‍സൂണ്‍ സെക്ഷനില്‍ നിയമസഭയില്‍ ഇത് അവതരിപ്പിക്കുമെന്നും വിശ്വജിത് പറഞ്ഞു.

ഒരു ചെറിയ സംസ്ഥാനമെന്ന നിലയില്‍ ഗോവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ കൂടി ഇത്തരത്തില്‍ വഴികാട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് മുമ്പ് 2006- ലും ഇത്തരത്തില്‍ വിവാഹത്തിന് മുമ്പ് എച്ച്‌.ഐ.വി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. ഇതു സംബന്ധിച്ച ശിപാര്‍ശ നിയമ വകുപ്പിന്റെ കീഴിലാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം