പാക്കിസ്ഥാന് ആര്‍മിക്ക് കൈകൊടുക്കില്ല, അതിര്‍ത്തികവാടം തുറക്കില്ല; വാഗ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ പുനരാരംഭിച്ചു; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിലെ ബിഎസ്എഫിന്റെ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിലെ മൂന്ന് സംയുക്ത ചെക്ക് പോസ്റ്റുകളിലും ഇന്നലെ വൈകിട്ട് ബിഎസ്എഫ് പ്രകടനം നടത്തി.

എന്നാല്‍, ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തിരക്ഷാസേനയായ റേഞ്ചേഴ്സ് അംഗങ്ങള്‍ക്ക് കൈകൊടുക്കില്ല. അതിര്‍ത്തികവാടം തുറക്കുന്നതും ഒഴിവാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിനുമറുപടിയായി പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച മേയ് ഏഴുമുതല്‍ പതാക താഴ്ത്തുന്ന ഈ ചടങ്ങ് ബിഎസ്എഫ് മുടക്കിയിരുന്നില്ല. എങ്കിലും സുരക്ഷ കണക്കിലെടുത്ത് എട്ടുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നു. വാഗ-അട്ടാരി, ഹുസ്സൈന്‍വാല-സഡ്കി എന്നീ അതിര്‍ത്തികളില്‍ ദിവസവും വൈകീട്ടാണ് ബീറ്റിങ് ദ റിട്രീറ്റ് നടക്കുക.

Latest Stories

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു