ദേവസേനയും ബാഹുബലിയും ക്ലാസ് മുറികളിലേക്ക്; ആകാംക്ഷയിൽ വിദ്യാർത്ഥികൾ

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ ദേവസേനയും ബല്ലാൾ ദേവനുമൊക്കെ ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്എസ്.രാജമൗലി ഒരുക്കിയ ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’ എന്ന സിനിമയാണ് ഇനി മുതൽ ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനവിഷയമായി എടുക്കുന്നത്.

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഡിഎന്‍എയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. 2015ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗവും, 2017ലെത്തിയ രണ്ടാം ഭാഗവും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായിരുന്നു.

സമകാലിക സിനിമാ വ്യവസായം എന്ന ഇലെക്ടീവ് വിഷയമായാണ് ബാഹുബലി പഠനമുറികളിൽ എത്തുന്നത്. ഒരു സിനിമയുടെ രണ്ടാം ഭാഗം ഏതു തരത്തിലാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത് എന്നും ആദ്യഭാഗം രണ്ടാംഭാഗത്തേക്കാളും നല്ലതാണെങ്കിലും രണ്ടാം ഭാഗം എങ്ങനെയാണ് പണംവാരുന്നതെന്നും അതിന്റെ വാണിജ്യതന്ത്രങ്ങളുമെല്ലാമായിരിക്കും പഠിപ്പിക്കുന്നത്.

ഡിഎൻഎയുടെ വാര്‍ത്ത ബാഹുബലി സിനിമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്