ഇസഡ് കാറ്റഗറി സുരക്ഷ വേണ്ട; ഭീകര വിരുദ്ധ കേസെടുക്കണമെന്ന് ഒവൈസി

തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ വേണ്ടെന്നും വെടിവെപ്പ് സംഭവത്തിൽ ഭീകര വിരുദ്ധ കേസെടുക്കണമെന്നും ഒവൈസി.ഇന്നലെ കാറിന് നേരെ വെടിവെപ്പുണ്ടായതിന് പിന്നാലെ അസദുദ്ദീൻ ഒവൈസിക്ക് കേന്ദ്ര സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്ന എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവനുമായ അസദുദ്ദീൻ ഒവൈസി.

ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിൽ ഭീഷണിയുടെ തോത് അവലോകനം ചെയ്‌ത ശേഷമാണ് കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.

മീററ്റിലെ കിതൗദ് പ്രദേശത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.പ്രതികളിലൊരാളായ നോയിഡയിൽ താമസിക്കുന്ന സച്ചിനെതിരെ നേരത്തെ വധശ്രമക്കേസ് ഉണ്ട് .

തനിക്ക് നിയമ ബിരുദമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടെങ്കിലും പോലീസ് അത് പരിശോധിച്ചുവരികയാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ, താൻ ഒരു ഹിന്ദു വലതുപക്ഷ സംഘടനയിലെ അംഗമാണെന്ന് സച്ചിൻ പറയുന്നു. അവകാശവാദം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.ക്രിമിനൽ പശ്ചാത്തലമില്ലാത്ത കർഷകനായ ശുഭമാണ് മറ്റൊരു പ്രതി.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി