ഉത്തരാഖണ്ഡിലെ ഹിമപാതം; പത്ത് മരണം, കൊടുമുടിയില്‍ കുടുങ്ങിയവരെ കണ്ടെത്തി

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമപാതത്തെതുടര്‍ന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങിയ എല്ലാവരെയും കണ്ടെത്തിയെന്നാണ് അറിയുന്നത്.

28 പര്‍വതാരോഹകരാണ് കൊടുമുടിയില്‍ കുടുങ്ങിയത്. കാണാതായ എല്ലാവരെയും കണ്ടെത്തിയെന്ന് ഐടിബിപി വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദി ദണ്ഡ മേഖലയില്‍ ഉണ്ടായ ഹിമപാതത്തെ തുടര്‍ന്നാണ് ഇവര്‍ ഇവിടെ അകപ്പെട്ടത്.

170 അംഗ സംഘമാണ് പര്‍വ്വതാരോഹണത്തിനായി പോയത്. ഹിമപാതത്തില്‍ അകപ്പെട്ട എട്ട് പേരെ സംഘാംഗങ്ങള്‍ തന്നെയാണ് രക്ഷിച്ചത്.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി