ഇന്ധന നികുതി കൂട്ടിയപ്പോള്‍ സംസ്ഥാനങ്ങളോട് ചോദിച്ചിരുന്നോ; കേന്ദ്രത്തിന് എതിരെ തമിഴ്‌നാട്‌

കേന്ദ്രം ഇന്ധന നികുതി കുറച്ചത് പോലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നിലപാടിനെതിരെ തമിഴ്‌നാട്. കേന്ദ്രം 2014 മുതല്‍ പെട്രോളിനും ഡീസലിനും നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഏതെങ്കിലും സംസ്ഥാനങ്ങളോട് ചോദിച്ചിരുന്നോ എന്ന് തമിഴ്‌നാട് ധനമന്ത്രി പി.ത്യാഗരാജന്‍ ചോദിച്ചു. ഇന്ധന നികുതി സംബന്ധിച്ച നിര്‍മല സീതാരാമന്റെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രം ഇന്ധനവില കുറയ്ക്കുമ്പോള്‍ മാത്രം സംസ്ഥാനങ്ങളോട് നികുതി വെട്ടിക്കുറയ്ക്കാന്‍ പറയുന്നു. ഇതാണോ ഫെഡറലിസമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയപ്പോഴാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. നിര്‍മല സീതാരാമനാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതുക്കിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

അതേസമയം ഇന്ധനവില കുറച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണം. റെക്കോഡ് പണപ്പെരുപ്പത്തില്‍ നിന്നാണ് ജനങ്ങള്‍ക്ക് മോചനം വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എട്ട് വര്‍ഷത്തെ ഏറ്റവും വഉയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ