ഹണിമൂണ്‍ തീമില്‍ യുവ ഓഫീസര്‍മാക്ക് പാര്‍ട്ടിയൊരുക്കിയ ആര്‍മി ഉദ്യോഗസ്ഥന്‍ വെട്ടിലായി

സൈനീക ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഹണിമൂണ്‍ പാര്‍ട്ടി സംഘടിപ്പിച്ച ഓഫിസര്‍ വെട്ടിലായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൂണൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(എ.ഐ.ടി) നിന്ന് ഓഫിസറെ സ്ഥലം മാറ്റി.

ഈ വര്‍ഷം ആദ്യമാണ് മേജര്‍ റാങ്കിലുള്ള ആര്‍മി ഓഫിസര്‍ എ.ഐ.ടിയില്‍ പഠിക്കുന്ന യുവ ഓഫിസര്‍മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും വേണ്ടി ഹണിമൂണ്‍ തീമില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ആര്‍മി ഗ്രൂപ്പുകളില്‍ വൈറലായതിനേ തുടര്‍ന്ന് പാര്‍ട്ടി സംഘടിപ്പിച്ച ഓഫിസര്‍ക്കെതിരെവിമര്‍ശനം ഉയര്‍ന്നു.തുടര്‍ന്നാണ്് പരിപാടി സംഘടിപ്പിച്ച ഓഫിസറെ പൂണെ ആസ്ഥാനത്ത് നിന്നും ഛത്തീസ്ഗഡിയേക്ക് സ്ഥലം മാറ്റിയത്.

പാര്‍ട്ടി സംഘടിപ്പിച്ച ഹാളിന്റെ മധ്യത്തില്‍ കിടക്ക വിരിച്ചതും അശ്ലീല ചിത്രങ്ങളുടെ കട്ടൗട്ടുകള്‍ പ്രദര്‍ശനത്തിന് വച്ചതും സ്ത്രീകളെ അപമാനിയ്ക്കുന്നതിന് തുല്യമാണ്, സൈന്യം എന്നും സ്ത്രീകളെ ബഹുമാനിയ്ക്കുന്നവരാണ.് അതുകൊണ്ടാണ് ഇത്തരത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഓഫിസര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായത്-ഉന്നതോദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്തകാലത്തായി സദാചാര വിരുദ്ധമായി ആര്‍മിയുടെ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികാരികള്‍ കൈക്കൊള്ളുന്നത്.

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി