അമിത് ഷാ കാശ്മീരിലേക്ക്; സന്ദര്‍ശനം പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷം

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സൂചന. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദര്‍ശനം നടത്തും.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടകരോട് യാത്ര റദ്ദാക്കി ഉടന്‍ മടങ്ങാന്‍ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കടകള്‍ക്കും എടിഎമ്മുകള്‍ക്കും മരുന്നുകടകള്‍ക്കും മുന്നില്‍ വലിയ ആള്‍ക്കൂട്ടം ദൃശ്യമായിരുന്നു.

സംസ്ഥാനത്തെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ആശങ്കാകുലരാകുകയും മടക്കയാത്രയ്ക്കായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിലും ആശങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. 35 എ അനുച്ഛേദത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം നടപടികള്‍ കൈക്കൊണ്ടേക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.

അതേസമയം 35 എ അനുച്ഛേദം റദ്ദാക്കാനുള്ള ആലോചനകളൊന്നും നടക്കുന്നില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് കഴിഞ്ഞദിവസം വ്യക്തമാക്കി.

Latest Stories

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ