'മോഡി പണ്ട് കറുത്തിട്ടായിരുന്നു, വെളുത്തത് വിലകൂടിയ കൂണ്‍ കഴിച്ചിട്ട്'

പ്രധാനമന്ത്രി നരേന്ദ്രമോഡി വെളുത്ത നിറം ലഭിക്കാന്‍ ദിവസവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത എണ്‍പതിനായിരം രൂപയുടെ കൂണ്‍ കഴിക്കാറുണ്ടെന്ന് ഒബിസി നേതാവ് കോണ്‍ഗ്രസിന്റെ പുതിയ മൂഖവുമായ അല്‍പേഷ് ഠാക്കൂര്‍. മോഡി കഴിക്കുന്ന ഭക്ഷണത്തിന്റെ ചിലവ് താങ്ങാന്‍ പാവപ്പെട്ടവന് കഴിയില്ലെന്നും അല്‍പേഷ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അല്‍പേഷിന്റെ പ്രസ്താവന.

തായ്വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂണുകളാണ് പ്രധാനമന്ത്രി കഴിക്കുന്നതെന്നാണ് അല്‍പേഷിന്റെ ആരോപണം. മോഡി പണ്ട് തന്നെ പോലെ കറുത്തിട്ടായിരുന്നു. വെളുക്കാന്‍ വേണ്ടി അദ്ദേഹം വിദേശ കൂണുകള്‍ കഴിക്കാറുണ്ട്. ഒരു കൂണിന് 80,000 രൂപ വില വരുന്ന 5 കൂണുകളാണ് അദ്ദേഹം ഒരു ദിവസം കഴിക്കാറുള്ളത്. അതായത് വര്‍ഷം നാല് ലക്ഷത്തോളം രൂപ വരും. സാധാരണക്കാരന് ചിന്തിക്കാന്‍പോലുമാവില്ല ഇതെന്നും അല്‍പേഷ് കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി ആയത് മുതല്‍ അദ്ദേഹം ഈ കൂണുകളാണ് കഴിക്കുന്നതെന്നും മുമ്പത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത് തിരിച്ചറിയാമെന്നും അല്‍പേഷ് പറഞ്ഞു. മോഡിയുടെ 35 വര്‍ഷം മുമ്പുള്ള ചിത്രങ്ങള്‍ കാണിച്ചാണ് അല്‍പേഷ് തന്റെ വാദം അവതരിപ്പിച്ചത്. മോഡി നാല് ലക്ഷം രൂപ വിലയുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വളരെയേറെ പണം ചിലവഴിക്കുന്നവരായിരിക്കും എന്ന് അല്‍പേഷ് പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി